Skip to main content
സല - 28 വയസ്, ഇരു നിറം, മെലിഞ്ഞ ശരീരം, ഊശാൻ താടി  

ഒരു UPCOMING  ഫിനാൻസ് ഓഫീസർ 

നമ്മുടെ ഓഫീസിൽ അവസാനം ജോയിൻ ചെയ്ത വെക്തി ആണ് സല, ഇരു  നിറവും മെലിഞ്ഞ ശരീരവും ഊശാൻ താടിയുമാണ്‌  സലയുടെ  ഹൈലൈറ്റ് . കല്യാണം കഴികാനുള്ള  പ്രായം ആയതു കൊണ്ടാകാം സംഭാഷണത്തിൽ മിക്കപോഴും കുറച്ചു അശ്ലീലം അവൻ  ചെർക്കുമായിരുന്നു , അത് കൊണ്ട് അവനെ നമ്മൾ നീലൻ എന്ന് വിളിച്ചിരുന്നു .

അങ്ങനെ ഒക്കെ അണെങ്കിലും സല കാശ് സേവ് ചെയ്യാൻ മിടുക്കനായിരുന്നു. ഉദാഹരണം പറയുകയാനെക്കിൽ,  മാസം ആയിരം ദിര്ഹം ശമ്പളം കിട്ടുന്ന ജോലിയിൽ നിന്ന് കൊണ്ടുപോലും ഒരു വര്ഷം പതിനായിരം ദിര്ഹം സേവ് ചെയാൻ സലക്ക് കഴിയുമായിരുന്നു.

സലയുടെ   കൂടെ നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്ത  വ്യക്തിയാണ് രതീഷ്‌ ഭായ്, പ്രായം കൊണ്ട് നമ്മുടെ എല്ലാം വല്ലേട്ടൻ , ഒരു പാവം മനുഷ്യൻ, ആര്ക്കും ഒരു ശല്യവും ചെയ്യാറില്ല. 

കഷ്ടകാലത്തിനു രതീഷ്‌ ഭായ് താമസിച്ചിരുന്നത് സലക്ക് ഒപ്പമായിരുന്നു. കമ്പനി അക്കൊമോടെഷെൻ - വെള്ളവും, കരണ്ട്ടും, കുക്കിംഗ്‌ ഗാസും  എല്ലാം സൌജന്യം, താമസിക്കുന്ന ആൾക്ക്  ഒരു ചിലവും വരുനില്ല , ആകെ ചിലവ്  ആഹാരത്തിന് മാത്രം. 

സലക്ക്  ഒപ്പം താമസിചിരുനത് കൊണ്ട് ആഹാരം മിക്കപോഴും കഞ്ഞിയും അച്ചാറും ആയിരുന്നു, അതും രതീഷ്‌ ഭായ് തന്നെ തയാറാക്കണം, ഇടക്കിടക്ക്  വെക്കുന്ന ചെറുപയർ കറി ആയിരുന്നു ഏക ആശ്വാസം.


ആഹാരത്തിന്റെ ചിലവുകൾ സലയും രതീഷ്‌ ഭായ്യും ഷെയർ ചെയുമായിരുനു, മൂനാമത് ഒരാൾ കൂടി റൂമിൽ ഉണ്ട്‌ , സലയുടെ രീതിക്ക് പോയാൽ  പട്ടിണി കിടന്നു ചാകും എന്ന് ഉറപുള്ളത് കൊണ്ട് മറ്റേ ആൾ ആഹാരം ഹോട്ടലിൽ നിന്നും ആക്കി.

ആഹാരത്തിന്റെ ചെലവ് പത്തിൽ ഒന്നായി കുറയുന്നത് കൊണ്ട് രതീഷ്‌ ഭായ് കടിച്ചു പിടിച്ചു സലക്ക് ഒപ്പം കൂടി.

എല്ലാദിവസവും കഞ്ഞി കഴിച്ചു മടുത്ത രതീഷ്‌ ഭായ്, ചിക്കൻ കറി ഉണ്ടാക്കാനുള്ള ആഗ്രഹം സലയോട് പറഞ്ഞു , തന്നെ കൊന്നു കളഞ്ഞാൽ പോലും ചിക്കൻ കറി ഉണ്ടാക്കാൻ കൂട്ട് നില്കില്ലെന്നു സല തീർത്തു പറഞ്ഞു.

രതീഷ്‌ ഭായ് കാലു പിടിച്ചു,  അവസാനം സല സമ്മതിച്ചു,  പക്ഷെ ചിക്കൻ രതീഷ്‌ ഭായ് സൊന്തം കാശിനു വാങ്ങണം, ഷെയർ പറ്റില്ല.

നാട്ടിലെ ചിക്കൻ കറി കഴിക്കാനുള്ള  തീവ്രമായ ആഗ്രഹം കൊണ്ട് രതീഷ്‌ ഭായ് തന്നെ ചിക്കൻ വാങ്ങി - അര കിലോ ചിക്കൻ.


ചിക്കൻ കഴുകി  വെച്ച് ആവിശത്തിനു ഉള്ളിയും മുളകും ഇഞ്ചിയും  എല്ലാം എടുത്തു പുറത്തു വെച്ചു  -

4 സവാള, 5 പച്ച മുളക്, ഒരു ചെറിയ കഷണം ഇഞ്ചി

എല്ലാം കുറച്ചു മാത്രം, സാധനങ്ങളുടെ  അളവ്  കൂടിയാൽ സല  പിണങ്ങും.

"4 സവാള കൂടിപോയോ??" എന്ന് തോന്നിയത് കൊണ്ടാകാം രതീഷ്‌ ഭായി ഒരു സവാള തിരികെ വെച്ചു  , 3 സവാള വെച്ചും തെറ്റിലാതെ  ഒരു ചിക്കൻ കറി വെക്കാം എന്ന് കരുതി , പിന്നെയും ആലോചിച്ചു, "സല  കണ്ടാൽ പിച്ചതരം പറയും ", വീണ്ടും ഒരു ഉള്ളി കൂടി തിരികെ കവറിൽ വെച്ചു.

ആകെ മോത്തം  2  സവാളയും 5  മുളകും കുറച്ച് ഇഞ്ചിയും.


ഇതിൽ നോക്കി വിഷമിച്ചു നിന്ന രതീഷ്‌ ഭായ് യുടെ പുറകിൽ  സല പ്രത്യശപെട്ടു. രണ്ടു സവാള കണ്ട പാടെ സല ഓടി ചെന്ന് അതിൽ ഒരെണ്ണം  എടുത്തു കവറിൽ തിരികെ വെച്ചു , എന്നിട്ട് "ഒന്ന്" എന്ന ആങ്ങ്യം കാണിച്ചു കൊണ്ട് പറഞ്ഞു  "ഒരു ഉള്ളി പോരെ ഭായ്......"


രതീഷ്‌ ഭായ് യുടെ സർവ കണ്ട്രോളും അതോടെ പോയി , കുറച്ചു പുളിച്ച തെറികൾ പറഞ്ഞു കൊണ്ട് സലയെ കഴുത്തിന്‌ പിടിച്ചു പുറത്തു തള്ളി, കതകടച്ചു, എന്നിട്ടു  അലറി "ഇനി ചിക്കൻ കറി വെച്ചിട്ട് നീ അകത്തു കേറിയാൽ മതി"

പിന്നെ സംഭവിച്ചതു:

ദേഷ്യത്തിൽ ഉണ്ടാകിയത് കൊണ്ടാകാം അന്ന് ചിക്കൻ കറി കരിഞ്ഞു അടിക്കു പിടിച്ചു, ആര്ക്കും അത് കഴിക്കാൻ കഴിഞ്ഞില്ല.

പിന്നെ അറിയാൻ കഴിഞ്ഞത്:

കരിഞ്ഞ ചിക്കൻ കറി സല ഫ്രിഡ്ജ്‌ൽ  വെച്ച് ഒരാഴ്ച്ച  കൊണ്ട്  കഴിച്ചു തീർത്തു.
രതീഷ്‌ ഭായ് ഇപ്പോൾ മൂന്നു നേരവും ആഹാരം ഹോട്ടലിൽ നിന്നും കഴിക്കുന്നു .











Comments

Popular posts from this blog

ദാൽ  ഗോഷ്  ഒരു ഫിനാൻസ് ഓഫീസർന്റെ കഥ  ഒരു  ദിർഹ ത്തിന്റെ  ചായ കുടിക്കാൻ വേണ്ടി രണ്ടു വട്ടം ആലോചിക്കുന്ന ആളുകൾ  ജോലി ചെയുന്ന സ്ഥലമാണ്  HERIOT WATT   യുനിവേര്സിടി  ഫിനാൻസ്  ഓഫീസ് . ചായ ഇഷ്ടം ഇല്ലാത്തത് കൊണ്ടോ, കാശു മുടക്കാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ടോ അല്ല , കാരണം, റൂം വാടകയും, കടം കൊടുക്കാൻ ഉള്ളതും  കൊടുത്തു കഴിഞ്ഞാൽ 5 ഓ  10 ഓ  ദിർഹം മാത്രം കാണും എല്ലാരുടെയും പോകെറ്റിൽ . ആങ്ങനെ  ഇരിക്കുന്ന ഒരു ദിവസം റഷീദ് , നമ്മൾ  അവനെ സ്നേഹം കൊണ്ട് ജിം എന്ന്  വിളിക്കും , എല്ലാരേയും ഞെട്ടിച്ചു കൊണ്ടു ഉച്ചക്ക് കഴിക്കാൻ ദാൽ ഗോഷ് കൊണ്ടുവന്നു . കൂട്ടതിൽ  മിക്കവരും  ആദ്യമായാണ് ഇ പേര് കേൾകുന്നത്, അതുകൊണ്ട്   അവനോടായി തിരക്കി "എന്താടാ വിശേഷം " റഷീദ് : ഇന്നലെ ഫാമിലി മീറ്റ്‌ ആയിരുന്നു  എല്ലാവരും ഞെട്ടി, ഫാമിലി മീറ്റ്‌,  ദാൽ  ഗോഷ്    ഇവന് ഇതു എങ്ങനെ സാധിക്കുന്നു   സുബിൻ മനസ്സിൽ വിചാരിച്ചു "നാട്ടിൽ പോലും ഞാൻ ഫാമിലി മീറ്റ്‌ നടത്തിയിട്ടില്ല , പോട്ടെ കണ്ടിട്ട് പോലും  ഇല്ല , അതിനു പുറമേ ദാൽ ഗോഷും"   എല്ലാവരും റഷീദിനെ നോകി ,  റഷീദ് ഗമ ഇട്ടിരുന്നു ഉച്ച സമയം, റഷീദ് പതി