Skip to main content
 ഒരു ചെറിയ SUGGESTION 

ഒരു ചെറു ചെറു കഥ 

വായിൽ  വിരൽ ഇട്ടു ഇളകിയാൽ  കടിക്കാത്ത ആളാണ് കെധൻ സർ, നമ്മുടെ ഫിനാൻസ്  കൻട്രോളർ , ഒരു പാവം മനുഷ്യൻ , ഗാന്ധിജി യുടെ നാട്ടുകാരൻ . നടക്കുമ്പോൾ കുറച്ചു എക്സ്ട്രാ സ്റ്റെപ് ഇടുമെന്ന് മാത്രം .

ഫിനാൻസ്  കൻട്രോളർ ആണെക്കിലും  ഡോർ മുട്ടാതെ  അദേഹത്തിന്റെ ഓഫീസിൽ  എല്ലാർക്കും കേറി ചെല്ലാം   , ഹിന്ദിയും ഇംഗ്ലീഷും ഗുജറാത്തിയും ഇടകലർന  സംസാരം , തമാശകളും ധാരാളം പറയും 

നമ്മുടെ ഓഫീസിലെ കുട്ടികളുടെ ടൂഷൻ ഫീ ചെക്കുകൾ  വെക്കുനത് കെധൻ  സർ ന്റെ  റൂമിലാണ്, എല്ലാവരും ഇ ചെക്കുകൾ കെധൻ സർ നെ  ബുധിമുട്ടികാതെ ആണ് ലോക്കറിൽ നിന്നും എടുതിരുനത് .

ജിം ആയതു കൊണ്ട് എല്ലാടത്തും  നെഞ്ചും  വിരിച്ചു ചെല്ലുന്ന രീതിയാണ്‌ റഷീദ് നുള്ളത് 

ഒരു ദിവസം രാവിലെ കെധൻ സർ ഓഫീസിൽ  എത്തുനതിനു  മുന്നേ student  ചെക്ക് എടുക്കാൻ റഷീദ് പുള്ളിയുടെ ഓഫീസിൽ  കേറി .

തപ്പി തപ്പി കൈയ്യിൽ  കിട്ടിയ ചെക്കുകൾ എല്ലാം എടുത്തു പുറത്തു വെച്ചു .
അതിന്റെ മുകളിൽ  കേറി ഇരുന്നു തപ്പാൻ തുടങ്ങി ,കുറച്ചു ചെക്കുകൾ കെധൻ സർന്റെ  ടെസ്കിലും വാരി വിതറി . 

രാവിലെ പ്രാർത്ഥനയോട്  ഓഫീസിൽ കേറി  വന്ന കെധൻ സർ കാണുന്നത്‌ കാക്ക തീട്ടം  അളികുന്ന  മാതിരി ചെക്ക് തപ്പുന്ന റഷീദ് നെ ആണ് .

ഗാന്ധിജി ഭക്തനും വളരെ ശാന്തനും  ആയിരുന്ന അദേഹത്തിന് ഇതു കണ്ടുനില്കാൻ കഴിഞ്ഞില്ല  

കെധൻ സർ കൈ പുറത്തേക്കു ചൂണ്ടി അലറി "£@ &^^&&, get out house, u will not see any minute of the today...बहार जाा , मार डालूँगा keep outside and check  ",  ചെക്കുകൾ  എല്ലാം പെട്ടെന്ന് എടുത്തു ലോക്കറിൽ  വെച്ച് റഷീദ് പുറത്തു ചാടി .

അലര്ച്ചയുടെ ശബ്ദം കൂടിയത് കൊണ്ട് പുറത്ത് ഉള്ള നമ്മൾ എല്ലാം കേള്കുനുണ്ടാരുന്നു . പുറത്തു ചാടിയ റഷീദ് ആരും ഒന്നും അറിഞ്ഞു കാണില്ലെന്ന വിശ്വാസത്തിൽ  , കൂൾ ആയി കൌണ്ടറിൽ  വന്നു നമ്മോടു എല്ലാമായി പറഞ്ഞു 

"ചെക്കുകൾ തപ്പുന്നതിനു ഇടയിൽ കെധൻ  സർ ഒരു suggestion  പറഞ്ഞു, ഇനി  മുതൽ ചെക്കുകൾ പുറത്തു എടുത്തു തപ്പിയാൽ മതിയെന്ന് "

ഇതു കേട്ടു നിന്ന രാജീവ്‌ ഭായ് " ഇതിനെയും suggestion  എന്ന് പറയാം അല്ലെ ???, അയാൾ നിന്നെ അടിക്കാതിരുനത് ഭാഗ്യം "













Comments

Popular posts from this blog

സല - 28 വയസ്, ഇരു നിറം, മെലിഞ്ഞ ശരീരം, ഊശാൻ താടി   ഒരു UPCOMING  ഫിനാൻസ് ഓഫീസർ  നമ്മുടെ ഓഫീസിൽ അവസാനം ജോയിൻ ചെയ്ത വെക്തി ആണ് സല, ഇരു  നിറവും മെലിഞ്ഞ ശരീരവും  ഊശാൻ  താടിയുമാണ്‌   സലയുടെ  ഹൈലൈറ്റ് . കല്യാണം കഴികാനുള്ള  പ്രായം ആയതു കൊണ്ടാകാം സംഭാഷണത്തിൽ മിക്കപോഴും കുറച്ചു അശ്ലീലം അവൻ  ചെർക്കുമായിരുന്നു , അത് കൊണ്ട് അവനെ നമ്മൾ നീലൻ എന്ന് വിളിച്ചിരുന്നു . അങ്ങനെ ഒക്കെ അണെങ്കിലും സല കാശ് സേവ് ചെയ്യാൻ മിടുക്കനായിരുന്നു. ഉദാഹരണം പറയുകയാനെക്കിൽ,  മാസം ആയിരം ദിര്ഹം ശമ്പളം കിട്ടുന്ന ജോലിയിൽ നിന്ന് കൊണ്ടുപോലും ഒരു വര്ഷം പതിനായിരം ദിര്ഹം സേവ് ചെയാൻ സലക്ക് കഴിയുമായിരുന്നു. സലയുടെ   കൂടെ നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്ത  വ്യക്തിയാണ് രതീഷ്‌ ഭായ്, പ്രായം കൊണ്ട് നമ്മുടെ എല്ലാം വല്ലേട്ടൻ , ഒരു പാവം മനുഷ്യൻ, ആര്ക്കും ഒരു ശല്യവും ചെയ്യാറില്ല.  കഷ്ടകാലത്തിനു രതീഷ്‌ ഭായ് താമസിച്ചിരുന്നത്  സല ക്ക് ഒപ്പമായിരുന്നു. കമ്പനി അക്കൊമോടെഷെൻ - വെള്ളവും, കരണ്ട്ടും, കുക്കിംഗ്‌ ഗാസും  എല്ലാം സൌജന്യം, താമസിക്കുന്ന ആൾക്ക്  ഒരു ചിലവും വരുനില്ല , ആകെ ചിലവ്  ആഹാരത്തിന് മാത്രം.  സലക്ക്   ഒപ്പം താമസിചിരുന
ദാൽ  ഗോഷ്  ഒരു ഫിനാൻസ് ഓഫീസർന്റെ കഥ  ഒരു  ദിർഹ ത്തിന്റെ  ചായ കുടിക്കാൻ വേണ്ടി രണ്ടു വട്ടം ആലോചിക്കുന്ന ആളുകൾ  ജോലി ചെയുന്ന സ്ഥലമാണ്  HERIOT WATT   യുനിവേര്സിടി  ഫിനാൻസ്  ഓഫീസ് . ചായ ഇഷ്ടം ഇല്ലാത്തത് കൊണ്ടോ, കാശു മുടക്കാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ടോ അല്ല , കാരണം, റൂം വാടകയും, കടം കൊടുക്കാൻ ഉള്ളതും  കൊടുത്തു കഴിഞ്ഞാൽ 5 ഓ  10 ഓ  ദിർഹം മാത്രം കാണും എല്ലാരുടെയും പോകെറ്റിൽ . ആങ്ങനെ  ഇരിക്കുന്ന ഒരു ദിവസം റഷീദ് , നമ്മൾ  അവനെ സ്നേഹം കൊണ്ട് ജിം എന്ന്  വിളിക്കും , എല്ലാരേയും ഞെട്ടിച്ചു കൊണ്ടു ഉച്ചക്ക് കഴിക്കാൻ ദാൽ ഗോഷ് കൊണ്ടുവന്നു . കൂട്ടതിൽ  മിക്കവരും  ആദ്യമായാണ് ഇ പേര് കേൾകുന്നത്, അതുകൊണ്ട്   അവനോടായി തിരക്കി "എന്താടാ വിശേഷം " റഷീദ് : ഇന്നലെ ഫാമിലി മീറ്റ്‌ ആയിരുന്നു  എല്ലാവരും ഞെട്ടി, ഫാമിലി മീറ്റ്‌,  ദാൽ  ഗോഷ്    ഇവന് ഇതു എങ്ങനെ സാധിക്കുന്നു   സുബിൻ മനസ്സിൽ വിചാരിച്ചു "നാട്ടിൽ പോലും ഞാൻ ഫാമിലി മീറ്റ്‌ നടത്തിയിട്ടില്ല , പോട്ടെ കണ്ടിട്ട് പോലും  ഇല്ല , അതിനു പുറമേ ദാൽ ഗോഷും"   എല്ലാവരും റഷീദിനെ നോകി ,  റഷീദ് ഗമ ഇട്ടിരുന്നു ഉച്ച സമയം, റഷീദ് പതി