Skip to main content

ദാൽ  ഗോഷ് 


ഒരു ഫിനാൻസ് ഓഫീസർന്റെ കഥ 

ഒരു  ദിർഹ ത്തിന്റെ  ചായ കുടിക്കാൻ വേണ്ടി രണ്ടു വട്ടം ആലോചിക്കുന്ന ആളുകൾ  ജോലി ചെയുന്ന സ്ഥലമാണ്  HERIOT WATT   യുനിവേര്സിടി  ഫിനാൻസ്  ഓഫീസ് . ചായ ഇഷ്ടം ഇല്ലാത്തത് കൊണ്ടോ, കാശു മുടക്കാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ടോ അല്ല , കാരണം, റൂം വാടകയും, കടം കൊടുക്കാൻ ഉള്ളതും  കൊടുത്തു കഴിഞ്ഞാൽ 5 ഓ  10 ഓ  ദിർഹം മാത്രം കാണും എല്ലാരുടെയും പോകെറ്റിൽ .

ആങ്ങനെ  ഇരിക്കുന്ന ഒരു ദിവസം റഷീദ് , നമ്മൾ  അവനെ സ്നേഹം കൊണ്ട് ജിം എന്ന്  വിളിക്കും , എല്ലാരേയും ഞെട്ടിച്ചു കൊണ്ടു ഉച്ചക്ക് കഴിക്കാൻ ദാൽ ഗോഷ് കൊണ്ടുവന്നു .

കൂട്ടതിൽ  മിക്കവരും  ആദ്യമായാണ് ഇ പേര് കേൾകുന്നത്, അതുകൊണ്ട്   അവനോടായി തിരക്കി "എന്താടാ വിശേഷം "

റഷീദ് : ഇന്നലെ ഫാമിലി മീറ്റ്‌ ആയിരുന്നു 

എല്ലാവരും ഞെട്ടി, ഫാമിലി മീറ്റ്‌, ദാൽ  ഗോഷ്   ഇവന് ഇതു എങ്ങനെ സാധിക്കുന്നു  

സുബിൻ മനസ്സിൽ വിചാരിച്ചു "നാട്ടിൽ പോലും ഞാൻ ഫാമിലി മീറ്റ്‌ നടത്തിയിട്ടില്ല , പോട്ടെ കണ്ടിട്ട് പോലും  ഇല്ല , അതിനു പുറമേ ദാൽ ഗോഷും" 

 എല്ലാവരും റഷീദിനെ നോകി , റഷീദ് ഗമ ഇട്ടിരുന്നു

ഉച്ച സമയം, റഷീദ് പതിവില്ലാതെ നേരത്തെ ആഹാരം കഴിക്കാൻ ഇറങ്ങി

നല്ല കറി ആയതു കൊണ്ടാകും അവൻ  നേരത്തെ പോകുന്നതെന്ന് എല്ലാരും കരുതി 

ഞാനും രാജീവ്‌ ഭായ്യും നമ്മുടെ സ്ഥിരം ഒരു പൊതി ചോറുമായി കുറച്ചു  നേരത്തെ കഴിക്കാൻ ഇറങ്ങി, നമ്മൾ മനസ്സിൽ കരുതി " ദാൽ ഗോഷ് എങ്ങനിരിക്കും എന്ന് ഒന്ന് കാണുകയെങ്കിലും ചെയാം"

റഷീദ് ഒരു വലിയ പത്രത്തിൽ  കറി എടുത്തുവെച്ചു കുബൂസ് മുക്കി കഴുകുകയാണ് , അവന്റെ കഴിപ്പു കണ്ടപോഴേ വായിൽ  വെള്ളം വന്നു , അത് പുറത്തു കണികാതെ നമ്മൾ അവന്റെ അടുത്ത് ചെന്നു .

ദാൽ ഗോഷ്  ഒന്ന് കാണാൻ വേണ്ടി മാത്രമാണ് ചെന്നത് .

മഞ്ഞ നിറത്തിൽ ഉള്ള കറിയിൽ രണ്ടു ചക്ക കുരു കിടക്കുന്നു, ഞാനും രാജീവ്‌ഭായ്യും ഞെട്ടി, 

ഞാൻ ചോദിച്ചു " ദാൽ ഗോഷ് ആണെന്ന് പറഞ്ഞിട്ട്???? കറി എവിടെ ? ഇതു പരിപ് കറി അല്ലെ ???" അന്തം വിട്ടു നിന്ന നമ്മളെ നോക്കി റഷീദ് പറഞ്ഞു ...


പരിപ്പ് വേവിച്ചു രണ്ടു ചക്കകുരു തോലിച്ചു ഇട്ടാൽ അതിനെ ദാൽ ഗോഷ് എന്ന് വിളിക്കാം 

രാജീവ്‌ഭായ്: അപ്പൊ ഫാമിലി മീറ്റ്‌ ????

റഷീദ് : ഞാൻ മമന്റെ  കൂടെ അല്ലെ താമസം, ഇന്നലെ വാപ്പ കാണാൻ വന്നിരുന്നു, അങ്ങനെ അത് ഒരു ഫാമിലി മീറ്റ്‌ ആയി ...

ഞാനും രാജീവ്‌ഭായ്യും ചോറ് കഴികാതെ തിരികെ വന്നു .....വയറു നിറഞ്ഞു 












Comments

Popular posts from this blog

 ഒരു ചെറിയ SUGGESTION  ഒരു ചെറു ചെറു കഥ  വായിൽ  വിരൽ ഇട്ടു ഇളകിയാൽ  കടിക്കാത്ത ആളാണ് കെധൻ സർ, നമ്മുടെ ഫിനാൻസ്  കൻട്രോളർ , ഒരു പാവം മനുഷ്യൻ , ഗാന്ധിജി യുടെ നാട്ടുകാരൻ . നടക്കുമ്പോൾ കുറച്ചു എക്സ്ട്രാ സ്റ്റെപ് ഇടുമെന്ന് മാത്രം . ഫിനാൻസ്  കൻട്രോളർ ആണെക്കിലും  ഡോർ മുട്ടാതെ  അദേഹത്തിന്റെ ഓഫീസിൽ  എല്ലാർക്കും കേറി ചെല്ലാം   , ഹിന്ദിയും ഇംഗ്ലീഷും ഗുജറാത്തിയും ഇടകലർന  സംസാരം , തമാശകളും ധാരാളം പറയും  നമ്മുടെ ഓഫീസിലെ കുട്ടികളുടെ ടൂഷൻ ഫീ ചെക്കുകൾ  വെക്കുനത് കെധൻ  സർ ന്റെ  റൂമിലാണ്, എല്ലാവരും ഇ ചെക്കുകൾ കെധൻ സർ നെ  ബുധിമുട്ടികാതെ ആണ് ലോക്കറിൽ നിന്നും എടുതിരുനത് . ജിം ആയതു കൊണ്ട് എല്ലാടത്തും  നെഞ്ചും  വിരിച്ചു ചെല്ലുന്ന രീതിയാണ്‌ റഷീദ് നുള്ളത്  ഒരു ദിവസം രാവിലെ കെധൻ സർ ഓഫീസിൽ  എത്തുനതിനു  മുന്നേ student  ചെക്ക് എടുക്കാൻ റഷീദ് പുള്ളിയുടെ ഓഫീസിൽ  കേറി . തപ്പി തപ്പി ...